Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.G. Sivanandan

അ​ധി​കാ​ര​ഭ്ര​മം ത​ല​യ്ക്കു​പി​ടി​ച്ചാ​ൽ ആ​ശ​യ​ങ്ങ​ൾ ഇ​ല്ലാ​താ​കും: സി​പി​ഐ

തൃ​​​​ശൂ​​​​ർ: അ​​​​ച്ച​​​​ട​​​​ക്ക​​​​ലം​​​​ഘ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ സി​​​​പി​​​​ഐ പു​​​​റ​​​​ത്താ​​​​ക്കി​​​​യ മു​​​​ൻ നാ​​​​ട്ടി​​​​ക എം​​​​എ​​​​ൽ​​​​എ സി.​​​​സി. മു​​​​കു​​​​ന്ദ​​​​ൻ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി സി​​​​പി​​​​ഐ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​ജി. ശി​​​​വാ​​​​ന​​​​ന്ദ​​​​ൻ. നാ​​​​ട്ടി​​​​ക മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ രൂ​​​​പ​​​വ​​​ത്ക​​​​രി​​​​ച്ച കോ​​​​ലീ​​​​ബി സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് ഈ ​​​​രാ​​​ഷ്‌​​​ട്രീ​​​​യ​​​​നാ​​​​ട​​​​കം.

വി​​​​വി​​​​ധ രാ​​​ഷ്‌​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ൽ ചേ​​​​രു​​​​മെ​​​​ന്നു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​ൽ വ​​​​ലി​​​​യ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ണ്ട്. യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​കാ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​വ​​​​രെ പോ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ വ്യ​​​​ക്തി പെ​​​​ട്ടെ​​​​ന്നു ബി​​​​ജെ​​​​പി ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി അം​​​​ഗ​​​​ത്വ​​​​മെ​​​​ടു​​​​ത്ത​​​​ത് ആ ​​​​അ​​​​ന്ത​​​​ർ​​​​ധാ​​​​ര​​​​യു​​​​ടെ തെ​​​​ളി​​​​വാ​​​​ണെ​​​​ന്നു ശി​​​​വാ​​​​ന​​​​ന്ദ​​​​ൻ പ​​​​റ​​​​ഞ്ഞു.

അ​​​​ധി​​​​കാ​​​​ര​​​​ഭ്ര​​​​മം ത​​​​ല​​​​യ്ക്കു​​​​പി​​​​ടി​​​​ച്ചാ​​​​ൽ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​താ​​​​കും. അ​​​​ച്ച​​​​ട​​​​ക്ക​​​​ലം​​​​ഘ​​​​ന​​​​ത്തി​​​​നു പാ​​​​ർ​​​​ട്ടി ന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ട്ട ഒ​​​​രാ​​​​ൾ​​​​ക്ക് ഏ​​​​തു പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​രാ​​​​നും സ്വാ​​​​ത​​​​ന്ത്ര്യ​​​​മു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, കോ​​​​ൺ​​​​ഗ്ര​​​​സു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ന​​​​ട​​​​ത്തി മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ബി​​​​ജെ​​​​പി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​തു നാ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ രൂ​​​​പ​​​​പ്പെ​​​​ട്ട സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്.

അ​​​​ച്ച​​​​ട​​​​ക്ക​​​​ലം​​​​ഘ​​​​ന​​​​വും സം​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് മു​​​​കു​​​​ന്ദ​​​​നെ സി​​​​പി​​​​ഐ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത്. രാ​​​​ഷ്‌​​​ട്രീ​​​​​യ​​​​ധാ​​​​ർ​​​​മി​​​​ക​​​​ത കൈ​​​​വി​​​​ട്ട ഇ​​​​ത്ത​​​​രം നീ​​​​ക്ക​​​​ങ്ങ​​​​ളെ ജ​​​​ന​​​​ങ്ങ​​​​ൾ ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​മെ​​​​ന്നും സി​​​​പി​​​​ഐ നേ​​​​തൃ​​​​ത്വം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up